ആദരം നൽകിയത് നാടിന്റെ സ്വന്തം തൊഴിലാളി സേനക്കെന്ന് ജയരാജൻ . .

MV Jayarajan

തിരുവനന്തപുരം: പ്രളയത്തില്‍ വിറങ്ങലിച്ച് നിന്ന കേരളത്തിന് ധൈര്യവും ഊര്‍ജവും പകര്‍ന്ന് രക്ഷയ്ക്കായി ഒപ്പം നിന്ന മത്സ്യതൊഴിലാളികള്‍ നാടിന്റെ സ്വന്തം സേനയാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍.

മത്സ്യതൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ആദരം പ്രതിപാദിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ നല്‍കിയ കുറിപ്പിലാണ് കേരളത്തിന്റെ സ്വന്തം തൊഴിലാളിസേനയെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

WhatsApp Image 2018-08-30 at 3.25.52 AM

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

കേരളത്തിന്റെ സ്വന്തംതൊഴിലാളിസേനയ്ക്ക്നാടിന്റെ ആദരം
==================
പ്രളയക്കെടുതി ഘട്ടത്തില്‍ ഒരുലക്ഷത്തിലേറെപ്പേരുടെ ജീവന്‍ രക്ഷിച്ച കേരളത്തിന്റെ സ്വന്തം തൊഴിലാളി സേനയായ മത്സ്യത്തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. തിരുവനന്തപുരത്ത് ഇന്ന് നടന്ന പ്രത്യേക പരിപാടിയിലാണ് നാടിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍,മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍ , എം.പി – എം.എല്‍.എമാര്‍, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി കെ പ്രശാന്ത്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

നാടിന്റെ സ്വന്തം സേനയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ആദരത്തിന് സാക്ഷികളായി ആയിരങ്ങളാണ് എത്തിയത്. സര്‍ക്കാര്‍ നേതൃത്വം കൊടുത്ത ദുരിതാശ്വാസ – രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.
– എം.വി ജയരാജന്‍

Top