‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തന്‍’, പരിഹസിച്ച് എംവി ജയരാജന്‍

കണ്ണൂര്‍: കെറെയില്‍ വിശദീകരണ സമ്മേളന വേദിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജന്‍. മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞൊരു കക്ഷിയുണ്ടെന്നും ആ കുറ്റി പാന്റിലാണ് എത്തിയതെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

കള്ള സുവര്‍ എന്നു വിളിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റിയെ പരിഹസിക്കുകയും ചെയ്തു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏരിയാതല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍.

‘മാക്കുറ്റിയോ പൂക്കുറ്റിയോ എന്നു പറഞ്ഞിട്ടുള്ളൊരു കക്ഷിയുണ്ട്. ആ കുറ്റി നോക്കുമ്പോള്‍ പാന്റില്… കള്ള സുവറ്. സാധാരണ മുണ്ടും ഷര്‍ട്ടുമാണ്. ഖദര്‍ മാത്രമാണ്. അന്ന് ഖദറേയില്ല. ഞാനെന്നിട്ട് പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല. ഇത് വേറെയാരോ ആണെന്ന് പറഞ്ഞു. എന്നിട്ട് നമ്മുടെ വാട്‌സ് ആപ്പില്‍ കാണിച്ചു തരികയാണ്. മുഖം നോക്കുമ്പോള്‍ റിജില്‍ മാക്കുറ്റി തന്നെയാണ്. നോക്കുമ്പോള്‍ പാന്റില്‍’ ജയരാജന്‍ പറഞ്ഞു.

Top