സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന സുധാകരന്റെ ആഹ്വാനം ക്രിമിനല്‍ കുറ്റമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: കെ റെയില്‍ പദ്ധതിയുടെ സര്‍വേ കുറ്റികള്‍ പിഴുതെറിയുമെന്ന കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനം ക്രിമിനല്‍ കുറ്റമെന്ന് എം വി ജയരാജന്‍. മാടായി പാറയിലെ സര്‍വേ കല്ല് പിഴുതെറിയുന്നതിനുള്ള പ്രേരണയായതിന് കാരണം കെ പി സി സി പ്രസിഡന്റിന്റെ ആഹ്വാനമാണെന്നും കോണ്‍ഗ്രസും, ബിജെപിയും, ചേര്‍ന്നാണ് മാടായി പാറയിലെ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞതെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

സര്‍വേ പോലും നടത്താന്‍ സമ്മതിക്കില്ല എന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്. കെ.റെയില്‍ പാക്കേജ് ജനപക്ഷ പാക്കേജാണ്. മട്ടന്നൂര്‍ വിമാനത്താവള പാക്കേജിനേക്കാള്‍ മികച്ചതാണിത്. ഭൂവുടമകള്‍ പദ്ധതിയെ എതിര്‍ക്കുന്നില്ല. കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം കൊടുത്തവര്‍ തന്നെയാണ് കെ റെയിലിനെതിരെ സമരം നടത്തുന്നത്. മാടായി പാറയില്‍ കല്ല് നശിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

Top