കൂത്തുപറമ്പ് കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജന്‍ പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു.

ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. മാധ്യമ പ്രവര്‍ത്തകരെയും ലീഗുകാര്‍ മര്‍ദ്ദിച്ചു. പൊതുവേ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

Top