ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം വി ജയരാജന്‍

MV Jayarajan

തിരുവനന്തപുരം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് എം വി ജയരാജന്‍. ഒരിക്കല്‍ കോടതി വിധിക്കെതിരെ ശുംഭന്‍ പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കിലും എല്ലാ കാലത്തും അതേ സമീപനം അല്ലെന്നും ജയരാജന്‍ പ്രതികരിച്ചു.

കെ റെയില്‍ പദ്ധതിയോടനുബന്ധിച്ച് സാമൂഹിക ആഘാത പഠനത്തിന് മുന്നോടിയായിട്ടുള്ള കല്ലിടല്‍ മാത്രമാണ് നടന്നതെന്നും ജയരാജന്‍ പറഞ്ഞു. മാടായിപ്പാറയിലൂടെ തന്നെ കെ റെയില്‍ പാത പോകുമെന്ന് തീരുമാനമായിട്ടില്ല. മാടായിപ്പാറയിലെ വയല്‍ക്കിളികള്‍ സിപിഎം കിളികളായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top