നസീറിനെ അക്രമിച്ച സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്ന് എം.വി. ജയരാജന്‍

MV Jayarajan

കോഴിക്കോട്: വെട്ടേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ എത്തിയാണ് നസീറിനെ സന്ദര്‍ശിച്ചത്.

ആക്രമണത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നും കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ശനിയാഴ്ച വൈകുന്നേരം തലശേരി ബസ് സ്റ്റാന്റിനു സമീപത്തുവച്ചാണ് നസീറിനു വെട്ടേറ്റത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് നസീറിനെ വെട്ടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പൊലീസ് വധ ശ്രമത്തിന് കേസെടുത്തിരുന്നു. സംഭവ സ്ഥലത്തെ സി.സി.ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നേരത്തേയും സി.ഒ .ടി നസീറിന് നേരെ അക്രമം നടന്നിട്ടുണ്ട്. മുന്‍പ് വടകര മേപ്പയൂരില്‍ വച്ചാണ് ആക്രമണം നടന്നത്.സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം ആണെന്ന് സി.ഒ.ടി നസീര്‍ അന്ന് പറഞ്ഞിരുന്നു.

Top