സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി വീണ്ടും എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഐകകണ്‌ഠേനയാണ് ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്.

മാടായി എരിപുരത്ത് നടക്കുന്ന സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളനമാണ് എം.വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.പി.എം കണ്ണൂര്‍ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജന്‍ തല്‍സ്ഥാനത്തേക്ക് വരുന്നത്.

തുടര്‍ന്ന് ജില്ലാ സമ്മേളനത്തില്‍ ഏകകണ്ഠേന വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ജില്ലാ കമ്മിറ്റിയില്‍ അഞ്ചോളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് മനു തോമസ്, എടക്കാട് ഏരിയ സെക്രട്ടറി എന്‍.വി മുരളി എന്നിവരെ പുതിയതായി ജില്ല കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.

Top