അരങ്ങൊഴിഞ്ഞത് തുള്ളല്‍കലാരംഗത്തെ ജനകീയമാക്കിയ അതുല്യകലാകാരന്‍ ; എം.വി ജയരാജന്‍

MV Jayarajan

തിരുവനന്തപുരം : ഓട്ടം തുള്ളല്‍ കലാരംഗത്തെ അതുല്യപ്രതിഭയും ചലച്ചിത്രനടനുമായ കാലാമണ്ഡലം ഗീതാനന്തന്റെ ആകസ്മിക വേര്‍പാട് കലാകേരളത്തിന് കനത്തനഷ്ടമാണെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം എം.വി ജയരാജന്‍.

സിനിമാലോകത്തെ മാസ്മരികതയിലും പ്രശസ്തിയിലും അഭിരമിക്കുന്നതിനേക്കാള്‍, തുള്ളല്‍ കലാരംഗത്ത് തന്റേതായ സംഭാവനകള്‍ നല്‍കുന്നതിനായിരുന്നു ഈ പ്രതിഭ ജീവിതം ഉഴിഞ്ഞുവെച്ചത്. ഓട്ടംതുള്ളല്‍ രംഗത്ത് ഫലപ്രദമായ പരീക്ഷണങ്ങള്‍ അദ്ദേഹത്തിന്റേതായി കലാകേരളവും ലോകവും കണ്ടു.

കുഞ്ചന്‍ നമ്പ്യാര്‍ക്കുശേഷം ഓട്ടംതുള്ളലിനെ ജീവനോളം സ്‌നേഹിച്ച വലിയകലാകാരനാണ് വിടവാങ്ങിയിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ചുകൊണ്ട് എം.വി ജയരാജന്‍ പറഞ്ഞു.

ക്ഷേത്രത്തില്‍ തുള്ളല്‍ അവതരിപ്പിക്കുന്നതിനിടെയാണ് പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്‍ (58) കുഴഞ്ഞുവീണു മരിച്ചത്. ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രോത്സവത്തിന്റെ പള്ളിവേട്ടദിനമായ ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ പുല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Top