ഷാജിക്ക് ഇത്രയും സ്വത്തുക്കള്‍ എവിടെ നിന്ന് ഉണ്ടായെന്ന് എം.വി ജയരാജന്‍

MV Jayarajan

കണ്ണൂര്‍: കെ.എം.ഷാജി എംഎല്‍എക്കെതിരെ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. എട്ട് വര്‍ഷം കൊണ്ട് ഷാജിക്ക് ഇത്രയധികം സ്വത്തുക്കള്‍ എവിടെ നിന്നുണ്ടായെന്ന് ജയരാജന്‍ ചോദിച്ചു. 200 മടങ്ങ് വര്‍ധനവാണ് ഷാജിയുടെ സ്വത്തിലുണ്ടായിരിക്കുന്നത്. എംഎല്‍എയുടെ വരുമാന ശ്രോതസിനെക്കുറിച്ച് ഭാര്യയ്ക്ക് പോലും അറിവില്ലെന്നും ജയരാജന്‍ പരിഹസിച്ചു.

അതേസമയം, പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിയെ ഇഡി ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.

Top