വെഞ്ഞാറമൂട് കൊലപാതകത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എം വി ജയരാജന്‍

MV Jayarajan

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം നടത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജനങ്ങളെ കബളിപ്പിക്കാനാണു കൊലപാതകത്തില്‍ പങ്കില്ലെന്നു പറയുന്നതെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തെ, ഇരട്ടക്കൊലപാതകം വീണുകിട്ടിയ അവസരമായി സിപിഎം കാണുന്നുവെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 50 വര്‍ഷമായി കണ്ണൂര്‍ ജില്ലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അക്രമ രാഷ്ട്രീയം തിരുവിതാകൂര്‍ ഭാഗത്തേക്ക് വ്യാപിക്കുക എന്നുളളത് അപലപനീയമാണെന്നും അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Top