രക്തദാഹികളായ ആര്‍ എസ് എസിന്റെ സയാമീസ് ഇരട്ടയായി കോണ്‍ഗ്രസ് മാറിയെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: രക്തദാഹികളായ ആര്‍ എസ് എസിന്റെ സയാമീസ് ഇരട്ടയായി കോണ്‍ഗ്രസ് മാറിയെന്ന് സിപിഎം നേതാവ് എം വി ജയരാജന്‍ ആരോപിച്ചു. കോണ്‍ഗ്രസ്സിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരെ സിപിഎം പ്രചാരണം സംഘടിപ്പിക്കും. ജനുവരി 26 ന് കണ്ണൂര്‍ ജില്ലയില്‍ വെബ് റാലി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ സി ഡി എസ് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ യു ഡി എഫ് തോറ്റു. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സി ഡി എസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യുഡിഎഫ് ശ്രമിച്ചു. സംഘടനാ തിരഞ്ഞെടുപ്പ് നടന്നാല്‍ കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ സുധാകരന്‍ പുറത്താകുമെന്നും എം വി ജയരാജന്‍ അഭിപ്രായപ്പെട്ടു.

Top