സംസ്ഥാനത്തെ മദ്യ വില വർധന പരിഗണനയിൽ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില വർധന പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ. സ്പിരിറ്റ് ലഭ്യതയിൽ കുറവുണ്ട്. നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനത്ത് ജവാൻ ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമാണ്.

നിലവിൽ സ്പിരിറ്റ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതിൽ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സ്പിരിറ്റിന്റെ വില വലിയ തോതിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ബീവറേജസ്‌ കോർപറേഷൻ തന്നെ വലിയ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.

അതേസമയം ഭക്ഷണത്തിൽ മായം ചേർക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസൻസ് ഇല്ലാത്ത കടകൾ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു. ആരോഗ്യവകുപ്പുമായി ചേർന്ന് പരിശോധന ഊർജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. സംസ്ഥാന സർക്കാർ അഞ്ച് വർഷം കൊണ്ട് 75 പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞുവെന്നും ഇക്കഴിഞ്ഞ കാലയളവിൽ 25 പ്രധാന പദ്ധതികൾ നടപ്പാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. സർക്കാർ വാർഷികത്തോടനുബന്ധിച്ച് നൂറുദിന കർമ പരിപാടികൾ നടത്തുമെന്നും പറഞ്ഞു.

Top