വ്യാജ മെഡിക്കല്‍ രേഖപരാമര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ല; എം വി ഗോവിന്ദന്‍

തിരുവനന്തപുരം:വ്യാജ മെഡിക്കല്‍ രേഖാ പരാമര്‍ശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനോട് മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടതി വിധി ഉദ്ധരിച്ചാണ് പ്രസ്താവന നടത്തിയതെന്നും എം.വിഗോവിന്ദന്‍ വിശദീകരിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ നോട്ടീസ് അയച്ചത്.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎം തീരുമാനം. എം വി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ ഒരു കോടി രൂപ നഷ്ട പരിഹാരവും വാര്‍ത്ത സമ്മേളനം വിളിച്ചു. മാപ്പ് പറയണമെന്നുമായിരുന്നു നോട്ടീസിലെ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തിലിന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ട കാര്യമാണെന്നും കോടതിവിധി ഉദ്ധരിച്ചാണ് താന്‍ പറഞ്ഞതെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

ജാമ്യത്തിനായി ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും രാഹുല്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ജാമ്യാപക്ഷയില്‍ വാദംകേട്ട ശേഷം വീണ്ടും ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് ലഭിച്ച വൈദ്യപരിശോധന റിപ്പോര്‍ട്ട് കണക്കിലെടുത്ത് രാഹുലിന് ജാമ്യം നിഷേധിക്കുകയായിരുന്നു.ഇതിനു പിന്നാലെയാണ് രാഹുല്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിനെതിരെ സിപിഐഎം രംഗത്ത് വന്നത്.

Top