ശിവശങ്കറിന്റെ അറസ്റ്റ്; മുഖ്യമന്ത്രി രാജി വെയ്ക്കില്ലെന്ന് എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറുടെ അറസ്റ്റില്‍ സിപിഎം എന്തിന് ആശങ്ക പെടണമെന്ന് കേന്ദ്ര കമ്മറ്റിയംഗം എം.വി. ഗോവിന്ദന്‍. മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ അറസ്റ്റു ചെയ്തത്. ഇതിന്റെ വിധി ഇപ്പോള്‍ പറയാനാകില്ല. ജൂഡിഷറി പരിശോധനയ്ക്ക് ശേഷം നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടതില്ല. ഏത് അന്വേഷണത്തെയും മുഖ്യമന്ത്രി സ്വാഗതം ചെയ്തതാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും മടിയില്‍ കനമുള്ളവന്‍ പേടിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരാവദിത്തമില്ല. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ കേന്ദ്ര കേഡറാണ്. അങ്ങനെയാണെങ്കില്‍ പ്രധാനമന്ത്രിക്കും ഉത്തരവാദിത്വം ഉണ്ടാകുമല്ലോ എന്നും അദ്ദേഹം ചോദിച്ചു.

Top