ബാറുകളുടെ സമയം നീട്ടിയത് കോടതി നിര്‍ദേശപ്രകാരമെന്ന് എം.വി ഗോവിന്ദന്‍

കൊച്ചി: സംസ്ഥാനത്ത് ബാറുകളുടെ സമയം നീട്ടാനുള്ള നടപടി കോടതി നിര്‍ദേശം കണക്കിലെടുത്താണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. പാഴ്സല്‍ സംവിധാനം തന്നെ തുടരും. ബാറിലിരുന്ന് കഴിക്കാന്‍ തല്‍ക്കാലം അനുവദിക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വെച്ചുപൊറുപ്പിക്കില്ല. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുക. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

Top