ലാവ്‌ലിൻ, സ്വർണ്ണ കള്ളക്കടത്ത് കേസുകളിൽ പ്രതികരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം : സ്വർണ്ണ കള്ളക്കടത്ത് കേസിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിഎൻ രവീന്ദ്രനെയല്ല ആരെ വേണമെങ്കിലും ചോദ്യം ചെയ്യട്ടെ എന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം കൂടിയായ എം.വി ഗോവിന്ദൻ പറഞ്ഞു.

അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. കേസന്വേഷണം എൽഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ലാവ്ലിൻ എന്ന ഒരു കേസില്ലെന്നും കോടതിയിലുള്ളത് അപ്പീൽ മാത്രമാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡി എഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Top