ബാറുടമകളുടെ സമരം; ചര്‍ച്ച നടത്തുമെന്ന് എക്‌സൈസ് മന്ത്രി

കണ്ണൂര്‍: സംസ്ഥാനത്തെ ബാറുടമകളുടെ സമരം പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. വിഷയം പഠിക്കാന്‍ പ്രത്യേകം കമ്മീഷനെ നിശ്ചയിക്കുമെന്നും ആ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റായ സമീപനം നടത്തുന്നവരെ സിപിഎം സംരക്ഷിക്കില്ല. ജനകീയ പങ്കാളിത്തത്തോടെ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top