കത്ത് വ്യാജമോ അല്ലയോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടും: എംവി ഗോവിന്ദൻ

തൃശൂർ: കോർപ്പറേഷനിലെ കത്ത് വ്യാജമാണോ അല്ലയോ എന്ന് അന്വേഷണത്തിൽ ബോധ്യപ്പെടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരം ജില്ലാ കമ്മറ്റിയാണ് ഇത് അന്വേഷിക്കുന്നത്. പാർട്ടി പിൻവാതിൽ നിയമനത്തിന് എതിരാണെന്നും എംവി ഗോവിന്ദൻ തൃശൂരിൽ പറഞ്ഞു.

ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാൻ ഏതറ്റം വരെയും പോകാൻ ഇടതു മുന്നണിക്ക് തടസം ഇല്ലെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണർ സമനില തെറ്റിയത് പോലെ പെരുമാറുന്നു. മാധ്യമങ്ങൾക്ക് എതിരായ നടപടി സ്വേച്ഛാധിപതിയുടേതാണ്. നിയമപരമായി പ്രവർത്തിക്കാൻ തയാറാകണം. ഗവർണക്കെതിരെ കെ യു ഡബ്ല്യൂ ജെ രാജ്ഭവനിലേക്ക് മാർച്ച്‌ നടത്തുന്നത് അഭിനന്ദനാർഹമെന്ന് അദ്ദേഹം പറഞ്ഞു.

ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനാണ് ലഘുലേഖ വിതരണം. ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയൂ. മേയറുടെ കത്ത് വിവാദം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് എതിരാണ് പാർട്ടി. കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Top