ജോസ് പക്ഷത്തിന്റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ല

തിരുവനന്തപുരം: ജോസ്.കെ.മാണിയുടെ മുന്നണി പ്രവേശം സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കമില്ലെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദന്‍.

ജോസ് കെ മാണി വിഭാഗം എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമായ ശേഷം മാത്രമേ തീരുമാനമാകൂവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ സിപിഐ തുറന്ന പോരിന് ഒരുങ്ങുന്നുവെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

Top