മോദിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് എം വി ഗോവിന്ദൻ

 

തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രധാനമന്ത്രി നടത്തിയത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ്. കേരളം വികസനത്തിൽ പിന്നോട്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ നിതി അയോഗിന്റെ കണക്കനുസരിച്ച് കേരളം എല്ലാ സൂചികകളിലും മുന്നിലാണ്. ഇത് മനസിലാക്കാതെ കേന്ദ്രവിഹിതം വെട്ടുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പ്രധാനമന്ത്രി കളള പ്രചരണം നടത്തുകയാണ്. പുതിയ കാര്യം ഒന്നും പറഞ്ഞിട്ടില്ല. കോച്ച് ഫാക്ടറി ക്ക് തറകല്ലിട്ടിട്ടും തുടർ നടപടിയില്ല, എയിംസില്ല, ഹൈവേ വികസനം പിണറായി സർക്കാർ വന്ന ശേഷം നടന്നതാണ്. ദേശീയ പാതയ്ക്ക് ഭൂമിയേറ്റടുക്കുന്നതിന് പണം നൽകേണ്ടി വരുന്ന ഏക സംസ്ഥാനം കേരളമാണ്. പെൻഷനിലെയും ഭവന നിർമ്മാണത്തിലെയും കള്ള പ്രചരണം ജനങ്ങൾക്ക് മനസിലായി.

40,00O കോടി രൂപ കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വർഷം തന്നില്ല. പ്രളയ കാലത്ത് 700 കോടി രൂപ യുഎഇ നൽകാമെന്ന് പറഞ്ഞത് തടഞ്ഞു.
കേന്ദ്രത്തിന്റെ വിവിധ മേഖലയിൽ നിയമനമില്ല. രാജ്യത്തെ 598 കേന്ദ്രങ്ങളിൽ ക്രൈസ്ത വർക്കെതിരെ ആക്രമണം നടന്നു. കേരളത്തിൽ
സ്വർണം കടത്തിയെന്നാണ് പ്രചരണം. കേരളത്തെക്കാൾ സ്വർണം കടത്തുന്നത് ഗുജറാത്തിലണ്. ആരാണ് സ്വർണം കൊടുത്തുവിടുന്നത്? ആർക്കു വേണ്ടി എന്നീ കാര്യങ്ങൾ കണ്ടെത്താത്ത കേന്ദ്ര ഏജൻസികൾക്ക് മേൽനോട്ടം വഹിക്കുന്ന പ്രധാന മന്ത്രിയാണ് വ്യാജ പ്രചരണം നാടത്തു ന്നത്. സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടേണ്ടന്ന് കേന്ദ്രം വിലക്കി.

സുരക്ഷയിൽ കുറ്റം പറയുന്ന മാധ്യമങ്ങൾക്ക് പ്രധാന മന്ത്രിയുടെ സുരക്ഷയിൽ വലിയ ആശങ്കയാണ്. സുരക്ഷ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയല്ലെന്ന് ഇപ്പോൾ വ്യക്തമായല്ലോ. സാധാരണ ആര്‍എസ്എസ് – ബിജെപിക്കാര്‍ പറയുന്നത് പോലെ പ്രധാനമന്ത്രി സംസാരിക്കുന്നു.
എം കെ സാനുവിനെ പോലുള്ളവർ വർഗീയ വിഭാകത്തിന് അനുകൂലമായി ഒരിക്കലും നിൽക്കില്ല. കേരളത്തിൽ എപ്പോൾ അധികാരത്തിൽ വരുമെന്ന് മോദി പറഞ്ഞില്ല. വിവർത്തനം നടത്തിയ മുരളീധരനായിരുന്നു ആവേശം.

കെ റെയിൽ ഒറപ്പായും വരും. ഈ സർക്കാർ അല്ലെങ്കിൽ മറ്റൊരു സർക്കാർ നൽകും.എ ഐ ക്യാമറയിലെ ആരോപണങ്ങളിലും എം വി ഗോവിന്ദൻ മറുപടി പറഞ്ഞു. എന്ത് ചെയ്താലും സംശയം ഉന്നയിക്കുന്നത് നിങ്ങളുടെ സ്വഭാവമല്ലേ. എന്തെങ്കിലും ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷ ചോർച്ചയിൽ സർക്കാർ പരിശോധിക്കും. മോദിക്ക് തെരുവിൽ നടക്കാൻ കഴിയുന്നത് കേരളമായത് കൊണ്ടാണ്. ഇവിടുത്തെ മതനിരപേക്ഷ മനസ് കൊണ്ടാണ്. യുപിയിൽ ഇങ്ങനെ നടക്കാൻ കഴിയോ? പ്രധാന മന്ത്രിയുടെ പരിപാടിയിൽ ആര് പങ്കെടുക്കണമന്ന് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ ഓഫീസാണ്. മേയറെ ഒഴിവാക്കാറില്ല എന്നാൽ ഇപ്പോൾ ഒഴിവാക്കിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

 

Top