എംവി അഗസ്റ്റ F3 800 RC ഇന്ത്യന്‍ വിപണിയില്‍ ; വില 21.99 ലക്ഷം രൂപ

സ്‌പോര്‍ട്‌സ് ബൈക്കായ എംവി അഗസ്റ്റ F3 800 RC ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 21.99 ലക്ഷം രൂപ വിലയില്‍ എംവി അഗസ്റ്റ വിപണിയില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ചുവപ്പു നിറമുള്ള പുതിയ അലോയ് വീലുകളാണ് F3 800 RC യ്ക്ക് നല്‍കിയിരിക്കുന്നത്. ഇരുണ്ട നിറമാണ് ബൈക്കിന്. ഇറ്റാലിയന്‍ പതാകയുടെ ത്രിവര്‍ണ്ണ നിറം F3 800 RC -യുടെ മാറ്റുകൂട്ടും.

ഡിസൈന്‍ പരിഷ്‌കാരങ്ങളുണ്ടെങ്കിലും മോഡലിന്റെ എഞ്ചിന്‍ മുഖത്ത് മാറ്റങ്ങള്‍ വീശിയിട്ടില്ല. സാധാരണ പതിപ്പിലുള്ള 798 സിസി എഞ്ചിന്‍തന്നെ F3 800 RC -യിലും തുടരും. 13,000 rpm -ല്‍ 148 bhp കരുത്തു കുറിക്കാന്‍ ബൈക്ക് പ്രാപ്തമാണ്. 10,600 rpm -ല്‍ 88 Nm torque ഉം എഞ്ചിന്‍ അവകാശപ്പെടും.

സ്റ്റാന്‍ഡേര്‍ഡ് F3 800 -ലെ ബ്രേക്കിങ്, സസ്‌പെന്‍ഷന്‍ യൂണിറ്റുകള്‍തന്നെയാണ് പുതിയ RC പതിപ്പിലും. പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന 43 mm മറോച്ചി അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളാണ് ബൈക്കിന് മുന്നില്‍. പൂര്‍ണ്ണമായി ക്രമീകരിക്കാവുന്ന സാക്ക്സ് മോണോഷോക്ക് യൂണിറ്റ് പിന്നില്‍ സസ്പെന്‍ഷന്‍ നിറവേറ്റും.

റൈഡ് ബൈ വയര്‍, നാലു റൈഡിങ് മോഡുകള്‍, എട്ടു ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, റേസ് മോഡുള്ള ബോഷ് നിര്‍മ്മിത ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, റിയര്‍ വീല്‍ ലിഫ്റ്റ് അപ്പ് മിറ്റിഗേഷന്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top