മോട്ടോ 2- ലോക റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ‘എം വി അഗസ്ത’ തിരിച്ചുവരുന്നു

mv-agusta

നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷം മോട്ടോ 2 ലോക റേസിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ എം വി അഗസ്ത വരുന്നു. ചാമ്പ്യന്‍ഷിപ്പില്‍ മോട്ടോ 2 വിഭാഗത്തിലാണ് അഗസ്ത മത്സരിക്കുന്നത്. 2019 ലെ റേസിങില്‍ തങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടെന്ന് ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ എം വി അഗസ്തയുടെ പ്രസിഡന്റ് ജിയോവാനി കാസ്റ്റിലിയോണി വ്യക്തമാക്കി.

agusta

റേസിങ് മോട്ടോര്‍ സൈക്കിള്‍ നിര്‍മാണത്തില്‍ തങ്ങളുടെ മുഴുവന്‍ ടെക്‌നോളജിയും ഉപയോഗിച്ചാണ് എം വി അഗസ്തയെ റേസിങ്ങിനായി തയ്യാറാക്കിയതെന്നും ജിയോവാനി അഭിപ്രായപ്പെട്ടു.

Top