മുസാഫിന്‍പുര്‍ പീഡനം: ജയിലില്‍ കഴിയുന്ന മു​ഖ്യപ്രതിയുടെ കയ്യില്‍ 40 ഫോണ്‍ നമ്പറുകള്‍

ല​ക്നൗ: ബി​ഹാ​ര്‍ മു​സ​ഫ​ര്‍​പൂ​രി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ലെ മു​ഖ്യ​പ്ര​തി ബ്രി​ജേ​ഷ് താ​ക്കൂ​റി​ല്‍ ​നി​ന്നു 40 ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന മു​സ​ഫ​ര്‍​പു​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഫോ​ണ്‍ ന​മ്പ​രു​ക​ള്‍ അ​ട​ങ്ങി​യ ക​ട​ലാ​സ് ക​ണ്ടെ​ത്തി​യ​ത്.

സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ ജയില്‍ അ​ധി​കൃ​ത​ര്‍ നടത്തിയ പരിശോധനയിലാണ്‌ 40 പേ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ നമ്പറുകള്‍ എഴുതിയ രണ്ട് പേപ്പറുകള്‍ താ​ക്കൂ​റി​ല്‍ ​നിന്ന് കണ്ടെത്തിയത്‌. ഉ​ന്ന​ത​രാ​യ ചി​ല​രു​ടെ ഫോ​ണ്‍ ന​മ്പരു​ക​ളാ​ണ് ഇതെന്ന്‌ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ജൂ​ണ്‍ ര​ണ്ടി​ന് അ​റ​സ്റ്റി​ലാ​യ താ​ക്കൂ​ര്‍ ര​ണ്ടു ദി​വ​സം മാ​ത്ര​മാ​ണ് ജ​യി​ലി​ല്‍ താ​മ​സി​ച്ച​ത്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ജ​യി​ലി​ലെ മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡി​ലാ​ണ് ഇയാളെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ്റ്ന ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം.

മു​സ​ഫ​ര്‍​പൂ​രി​ലെ സ​ര്‍​ക്കാ​ര്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ ക്രൂ​ര​പീ​ഡ​ന​മാ​ണ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ നേ​രി​ട്ട​തെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​ഡീ​ഷ​ണ​ല്‍ പ​ബ്ളി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സം​ഗീ​ത സാ​ഹ്നി​യു​ടെ വാ​ക്കു​ക​ള്‍ പ്ര​കാ​രം ബ്രി​ജേ​ഷി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഷെ​ല്‍​ട്ട​ര്‍ ഹോം ​ഒ​രു വേ​ശ്യാ​ല​യ​മാ​യാണ്‌​ പ്ര​വ​ര്‍​ത്തി​പ്പി​ച്ചി​രു​ന്ന​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യി ഗ​ര്‍​ഭി​ണി​യാ​കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഗ​ര്‍​ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​നാ​യി ഒ​രു ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റും ഷെ​ല്‍​ട്ട​ര്‍ ഹോ​മി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. പീ​ഡി​പ്പി​ച്ച മൂ​ന്നു​പേ​രെ സം​ബ​ന്ധി​ച്ചാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ കാ​ര്യ​മാ​യി മൊ​ഴി ന​ല്‍​കി​യ​ത്. ഇ​വ​രു​ടെ ശ​രീ​ര പ്ര​ത്യേ​ക​ത​ക​ളും രൂ​പ​വും മാ​ത്ര​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു പോ​ലീ​സി​നോ​ടു വി​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. ഇ​വ​രി​ല്‍ ഒ​രാ​ള്‍ ഷെ​ല്‍​ട്ട​ര്‍ ഹോം ​ഉ​ട​മ​യാ​യ ബ്രി​ജേ​ഷ് താ​ക്കൂ​റാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. ഇ​യാ​ളെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞു.

Top