മുസാഫര്‍പൂര്‍ പീഡന, കൊലപാതക കേസുകള്‍ ; രാജ്യവ്യാപക പ്രതിഷേധം

Muzaffarpur-shelter

ന്യൂഡല്‍ഹി : മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലുണ്ടായ പീഡന കൊലപാതകക്കേസുകളില്‍ നീതി തേടി രാജ്യവ്യാപക പ്രതിഷേധം. മുസാഫര്‍പൂരിലെ പെണ്‍കുട്ടികളുടെ അഭയ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ഇതിനെതിരെ വനിത സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലെ ബീഹാര്‍ ഭവന് മുന്നിലായിരുന്നു പ്രതിഷേധ പരിപാടി.

കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിനെ ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായുള്ള വനിത സംഘടനകളുടെയും സാമൂഹ്യപ്രവര്‍ത്തകരുടെയും പ്രതിഷേധം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവക്കുക, നീതി ലഭ്യമാക്കുക, ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.

മുസഫര്‍പൂര്‍ അഭയ കേന്ദ്രത്തിലുണ്ടായിരുന്ന 44 പെണ്‍കുട്ടികളില്‍ 34 കുട്ടികളും പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. പീഡനം പ്രതിരോധിക്കുന്നതിനിടെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായും സംശയമുണ്ട്. എന്നാല്‍, മൃതദേഹത്തിനായുള്ള തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കേസില്‍ ഉള്‍പ്പെട്ട 11 പേരില്‍ 10 പേരെ ഇതിനകം അറസ്റ്റ് ചെയ്തു. അന്വേഷണം കഴിഞ്ഞ ദിവസം സി ബി ഐക്ക് കൈമാറിയിരുന്നു.

Top