മുസാഫര്‍നഗർ കലാപം ; നേതാക്കള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ ബിജെപിയുടെ ശ്രമം

Yogi Adityanath

ലഖ്‌നൗ: മുസാഫര്‍ നഗറില്‍ 2013-ല്‍ നടന്ന ഹിന്ദു-മുസ്ലിം കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ശ്രമം നടക്കുന്നു. ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം അറിയാന്‍ മുഖ്യമന്ത്രി കളക്ടറോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ സഞ്ജീവ് ബലിയാന്‍, മറ്റൊരു എംപി ബര്‍തേന്ദ്ര സിംഗ്, സംസ്ഥാന മന്ത്രി സുരേഷ് റാണ, എംഎല്‍എമാരായ ഉമേഷ് മാലിക്, ഷാംലി, സംഗീത് സിംഗ് സോം എന്നിവര്‍ അടക്കം പ്രതികളായ കേസുകള്‍ പിന്‍വലിക്കാനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശ്രമം നടക്കുന്നത്. ഉത്തര്‍പ്രദേശ് നിയമ വകുപ്പ് ഇക്കാര്യത്തില്‍ ജില്ല മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നാണ് വിവരം.

2013 ആഗസ്ത് 31 ന് നടന്ന മഹാപഞ്ചായത്തില്‍ സ്വാതി പ്രാചി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് ബിജെപി നേതാക്കള്‍ക്കെതിരായ ഒരു കേസ്. കലാപത്തിന് പ്രേരണയായത് സാധ്വി പ്രാചി അടക്കമുള്ള നേതാക്കള്‍ നടത്തിയ ഈ പ്രസംഗമാണെന്നാണ് കരുതപ്പെടുന്നത്. 2013 ല്‍ നടന്ന കലാപത്തില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 40,000 ത്തിലേറെ പേര്‍ മുസാഫര്‍ നഗര്‍ വിട്ട് മറ്റ് നാടുകളിലേക്ക് പോയെന്നാണ് വിവരം.

Top