മൂവാറ്റുപുഴയാറില്‍ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി

തലയോലപ്പറമ്പ്; ഭര്‍ത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് കുഞ്ഞുമായി മൂവാറ്റുപുഴയാറില്‍ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ അഭിജിത്തിന്റെ ഭാര്യ ദീപ(30)യും മകള്‍ ദക്ഷയുമാണ് മരിച്ചത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.

പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച രാവിലെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പൊലീസും അഗ്‌നിശമനസേനയും നടത്തിയ തെരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വിദേശത്ത് നഴ്‌സായിരുന്നു ദീപ. ഭര്‍ത്താവ് തൃശൂര്‍ എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്. ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നു. ആഭരണങ്ങളും ഫോണും വീട്ടില്‍ വച്ചിട്ടാണ് ദീപ വീടുവിട്ടിറങ്ങിയത്.

Top