സ്‌കൂള്‍ അസംബ്ലിയിലേക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി;കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്

തൊടുപുഴ: മൂവാറ്റുപുഴയില്‍ സ്‌കൂള്‍ അസംബ്ലിയിലേക്ക് അധ്യാപകന്റെ കാര്‍ പാഞ്ഞുകയറി കുട്ടികള്‍ക്കും അധ്യാപികയ്ക്കും പരിക്ക്.

മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളില്‍ രാവിലെ 10 മണിയോടെയായിരുന്നു സംഭവം.ഏഴു കുട്ടികള്‍ക്കും അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്.പരിക്കേറ്റ വിദ്യാര്‍ഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top