muvattupuzha RDO arrested in bribe

മൂവാറ്റുപുഴ: കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച മൂവാറ്റുപുഴ ആര്‍ഡിഒ പൊലീസ് പിടിയിലായി. വി ആര്‍ മോഹനന്‍ പിള്ളയാണ് പിടിയിലായത്.

ഇടിഞ്ഞുവീണ മതില്‍ നന്നാക്കി കിട്ടാനായി സര്‍ക്കാര്‍ സഹായം അപേക്ഷിച്ചെത്തിയ ആളില്‍ നിന്നും 50,000 രൂപയാണ് മോഹനന്‍ പിള്ള കൈക്കൂലി വാങ്ങാന്‍ ശ്രമിച്ചത്.

മൂവാറ്റുപുഴ ആര്‍ഡിഒ ഓഫീസില്‍ വെച്ച് വിജിലന്‍സ് ഡിവൈഎസ്പി എംഎന്‍ രമേശിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം മോഹനന്‍ പിള്ളയെ പിടികൂടിയത്. ഇയാളില്‍ നിന്ന് 50,000 രൂപയും പിടിച്ചെടുത്തു.

Top