മ്യൂച്വല്‍ ഫണ്ട് നിക്ഷേപം: ഐസിഐസിഐയെ മറികടന്ന് എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെ ആസ്തിയില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാം സ്ഥാനത്തെത്തി. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ മറികടന്ന് എച്ച്ഡിഎഫ്‌സി നേട്ടം കൈവരിച്ചത്.രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ ആസ്തി വര്‍ദ്ധിച്ചത് ഒന്‍പത് ശതമാനമാണ്. നിലവില്‍ എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയും ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി രൂപയുമാണ്.

Top