ഭീകരവാദം അവസാനിപ്പിക്കാന്‍ രാജ്യങ്ങളുടെ പരസ്പര സഹകരണം ശക്തിപ്പെടുത്തണം ; മോദി

modi

അസ്താന : ഭീകരവാദ ശല്യം അവസാനിപ്പിക്കാന്‍ മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെയും ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളെയും മാനിച്ചുകൊണ്ട് പരസ്പര സഹകരണം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി.

കസഖ്സ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ ഷാങ്ഹായ് സഹകരണസമിതി യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയ്ക്കു മേധാവിത്വമുള്ള എസ്‌സിഒയില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനും പൂര്‍ണ അംഗത്വം നല്‍കിക്കൊണ്ടുള്ള ആദ്യ യോഗമാണ് നടന്നത്. യോഗത്തിനെത്തിയ നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു.

മാനവികതയ്‌ക്കെതിരായ ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദമെന്ന് മോദി യോഗത്തില്‍ പറഞ്ഞു. പരസ്പര സഹകരണത്തിലൂടെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കേണ്ടത് അത്യന്താപേഷിതമാണെന്നും മോദി ചൂണ്ടിക്കാട്ടി.

എസ്ഇഒ രാജ്യങ്ങളുമായി ബൃഹത്തായ ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. കൂടുതല്‍ സഹകരണത്തിലേക്കും ഇടപെടലുകളിലേക്കും ഈ ബന്ധത്തെ വളര്‍ത്താനാണ് ഇന്ത്യയ്ക്ക് താല്‍പര്യമെന്നും മോദി പറഞ്ഞു.

Top