വര്‍ഷങ്ങള്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം മത്ര കോട്ട തുറന്നു

ഒമാന്‍: വര്‍ഷങ്ങള്‍ നീണ്ട അറ്റകുറ്റപ്പണിക്ക് ശേഷം മത്ര കോട്ട സന്ദര്‍ശകര്‍ക്ക്‌ തുറന്ന് കൊടുത്തു. സന്ദര്‍ശകരുടെ പ്രിയ കേന്ദ്രമാണ് മത്ര കോട്ട. ഒമാന്റെ സാംസ്‌കാരിക ടൂറിസം മേഖലയില്‍ സുപ്രധാന മുതല്‍ കൂട്ടാണ് മത്ര കോട്ട. ഉയര്‍ന്ന മലമുകളില്‍ സ്ഥിതി ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഈ കോട്ട ഒമാന്റെ ചരിത്രപ്രധാനമായ കോട്ടകളിലൊന്നാണ്. രാജ്യത്തിന്റെ ഏറെ തന്ത്രപ്രധാനമായ മേഖലയിലാണ് നിര്‍മിച്ചിരിക്കുന്നത്.

ഇവിടത്തെ ടവറുകളില്‍ നിന്ന് മസ്‌കറ്റിലെ നീണ്ട കടല്‍തീരവും കടലും നിരീക്ഷിക്കാനാവും. സുല്‍ത്താന്‍ ഖാബൂസ് തുറമുഖവും മത്ര സൂഖുമടക്കം പ്രദേശങ്ങളുടെ മനോഹര ദൃശ്യാനുഭവം മത്ര കോട്ടയ്ക്ക് മുകളില്‍ നിന്ന് ലഭ്യമാകും. ആദ്യഘട്ട നവീകരണം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടാം ഘട്ടത്തില്‍ കോട്ടയ്ക്ക് സമീപപ്രദേശങ്ങളിലും വികസന പദ്ധതികള്‍ നടപ്പാക്കും.

Top