മുട്ടില്‍ സന്ദര്‍ശനം; യുഡിഎഫ് നേതാക്കള്‍ തന്നെ വിളിച്ചില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം: സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പന്‍. ഇക്കാര്യത്തിലെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. യുഡിഎഫ് നേതാക്കള്‍ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുട്ടില്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സികെ എന്ന പാര്‍ട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Top