മരംമുറിക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കല്‍ കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കേസും ആരോപണങ്ങളും പൊതുജന പ്രതിഷേധത്തെ പ്രതിരോധിക്കാനെടുത്ത പുകമറ മാത്രമെന്ന് പ്രതികള്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടു.

അതേസമയം, മുട്ടില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒ.മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ ഇടപ്പെട്ടാണ് നടപടി. കേസില്‍ ആരോപണ വിധേയനായ പി. രഞ്ജിത്ത് കുമാറിനെ കോഴിക്കോട് നിയമിക്കില്ല. ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. പി. ധനേഷ് കുമാറിനെ കാസര്‍ഗോട്ടേക്ക് സ്ഥലമേ മാറ്റിയതില്‍ അതൃപ്തി.

Top