മുട്ടില്‍ മരംമുറിക്കേസ്; റേഞ്ച് ഓഫീസറുടെ കത്ത് ഐജി മടക്കി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ നിയമോപദേശം തേടിയുള്ള റേഞ്ച് ഓഫീസറുടെ കത്ത് മടക്കി ഐ ജി. റേഞ്ച് ഓഫിസര്‍ നേരിട്ട് നിയമോപദേശം തേടിയത് ചട്ട വിരുദ്ധമാണ്. കേസില്‍ ജൈവവൈവിധ്യ നിയമം ചുമത്തിയത് നിലനില്‍ക്കുമോയെന്നാണ് നിയമോപദേശം തേടിയതെന്നും ചട്ടപ്രകാരം നിയമോപദേശം തേടേണ്ടത് നിയമ വകുപ്പിനോടെന്നും ഐ ജി ചൂണ്ടിക്കാട്ടി.

അതേസമയം മുട്ടില്‍ മരംമുറിക്കല്‍ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശുപാര്‍ശ പ്രകാരമാണ് നടപടി.

Top