മുട്ടില്‍ മരംമുറിക്കേസ്; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: മുട്ടില്‍ മരംമുറിക്കല്‍ കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി. പ്രതികള്‍ക്കെതിരെ 39 കേസുകളുണ്ടെന്നും എല്ലാ കേസുകളും ഒന്നിച്ച് പരിഗണിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍ വാദിച്ചു. തങ്ങള്‍ക്കെതിരെ രാഷ്ട്രീയ, മാധ്യമ വേട്ട നടക്കുന്നുവെന്നും പ്രതികള്‍ പറയുന്നു. തങ്ങളുടെ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നും പ്രതികള്‍ അപേക്ഷിച്ചു.

വയനാട് മുട്ടില്‍ മരംമുറിക്കല്‍ കേസ് നിലനില്‍ക്കില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. രാഷ്ട്രീയ, മാധ്യമ വേട്ടയാണ് നടക്കുന്നതെന്നും എപ്പോള്‍ വേണമെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്യാമെന്നും പ്രതികള്‍ അറിയിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും പ്രതികള്‍ കോടതിയോട് ആവശ്യപ്പെട്ടു.

ഹര്‍ജികള്‍ ഒരുമിച്ച് പരിഗണിക്കണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

Top