മുട്ടില്‍ മരംമുറിക്കേസ്; മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍

കൊച്ചി: മുട്ടില്‍ മരംമുറി കേസിലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിപ്പുറം പാലത്തില്‍ വച്ച് തിരൂര്‍ ഡിവൈഎസ്പിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

അമ്മയുടെ മരണത്തെ തുടര്‍ന്ന് വയനാട്ടിലേക്ക് വരും വഴിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് താല്‍ക്കാലികമായി തടയണം എന്ന് ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിക്കവെ സര്‍ക്കാര്‍ അറസ്റ്റ് വിവരം കോടതിയെ അറിയിച്ചു. പ്രതികളെ പൊലീസ് തന്നെ വയനാട്ടിലേക്ക് എത്തിക്കും.

ഇവരെ ക്രൈംബ്രാഞ്ചിനു കൈമാറും. അമ്മയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതികള്‍ക്ക് അവസരമൊരുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

 

Top