മുട്ടില്‍ മരംമുറിക്കേസ്; ഡിഎഫ്ഒ രഞ്ജിത് കുമാര്‍ ഇഡിക്കു മുന്നില്‍ ഹാജരായില്ല

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ ഹാജരായില്ല. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴി എടുക്കാന്‍ ഇ ഡി രഞ്ജിത് കുമാറിന് നോട്ടീസ് നല്‍കിയത്. രേഖകള്‍ സഹിതം രാവിലെ 11 മണിയോടെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം .

ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്നാണ് ഇഡിയുടെ നിഗമനം. മുട്ടില്‍ മരംമുറിക്കലില്‍ പ്രതികളുടെ സാമ്പത്തിക ഇടപാട് രേഖകള്‍ ആവശ്യപ്പെട്ടാണ് ഇഡി രഞ്ജിത് കുമാറിന് നോട്ടിസ് അയച്ചത്.

 

Top