മുട്ടില്‍ മരംമുറിക്കേസ്; മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെതിരെ തെളിവുണ്ടെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ വനം വകുപ്പിന്റെ റിപ്പോര്‍ട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ മറികടന്ന് മറ്റൊരു റിപ്പോര്‍ട്ട് വരാന്‍ സാധ്യതയില്ല. കേസില്‍ ധര്‍മടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സര്‍ക്കാര്‍ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.

 

Top