മുട്ടില്‍ മരംമുറിക്കേസ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

വയനാട്: മുട്ടില്‍ മരംമുറി കേസ് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. ബത്തേരി, ഒന്നാം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. 5 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തത്.

മാനന്തവാടി ജില്ല ജയിലില്‍ കഴിയുന്ന റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യുക. വിവാദ ഉത്തരവിന്റെ മറവില്‍ മരം മുറി നടന്ന പ്രദേശങ്ങളില്‍ തെളിവെടുപ്പിനും കൊണ്ടുപോകേണ്ടതുണ്ട്.

 

Top