മുട്ടില്‍ മരം മുറി കേസ്; കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസില്‍ കുറ്റം ചെയ്തവര്‍ ശിക്ഷ അനുഭവിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണെന്നും, ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രാഥമിക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അന്തിമ റിപ്പോര്‍ട്ട് ലഭിച്ച് അടുത്ത ഘട്ടം ശിക്ഷ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, വന്യ ജീവി അക്രമണത്തിന് സര്‍ക്കാരിന്റെ പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യമില്ല. നിലവിലുള്ള സ്‌കീം ശക്തിപ്പെടുത്തും. സംസ്ഥാനത്തെ വനാതിര്‍ത്തികളിലുള്ള സോളാര്‍ വേലി, ആന മതില്‍ എന്നിവ തീര്‍ത്തും അപര്യാപ്തമാണെന്നും, അതിനാല്‍ വിസ്തൃതി വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു.

നേരത്തെ, വയനാട് മുട്ടിലിലെ അനധികൃത മരം മുറിക്കല്‍ കണ്ടെത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയിരുന്നു. മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എംകെ സമീറിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വയനാട്ടില്‍ നിന്ന് കടത്തിയ ഈട്ടിത്തടി എറണാകുളത്ത് നിന്ന് പിടികൂടിയ ഉദ്യോഗസ്ഥനാണ് സമീര്‍. വാളയാര്‍ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് സ്ഥലം മാറ്റം.

Top