മുട്ടില്‍ മരംമുറി കേസ്: വയനാട് ഡിഎഫ്ഒയുടെ മൊഴി രേഖപ്പെടുത്തി

കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാറിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് രേഖപ്പെടുത്തി. മരംമുറിയിലെ കള്ളപ്പണ ഇടപാടില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തി മൊഴി എടുത്തത്. രാവിലെ 11 മണിക്ക് ഹാജാരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉച്ചയ്ക്ക് ശേഷമാണ് രഞ്ജിത് ഇഡി ഓഫിസില്‍ എത്തിയത്.

മൊഴിയെടുക്കല്‍ ഉച്ച കഴിഞ്ഞും നീണ്ടു. ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത് കുമാര്‍. തടിക്കടത്ത് മാഫിയയും ഉദ്യോഗസ്ഥരുമടക്കം മരം കൊള്ളയിലെ കള്ളപ്പണ ഇടപാടില്‍ പങ്കാളികളായി എന്ന് ഇഡി വ്യക്തമാക്കുന്നുണ്ട്. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 68 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി അന്വേഷണം.

Top