മുട്ടില്‍ കേസ്; സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ കേന്ദ്രം ഇടപെടുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. വിഷയം കേവലം വയനാട്ടില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. റവന്യു വകുപ്പിന്റെ അലംഭാവം ഗൗരവമുള്ളത്. വിവാദ ഉത്തരവിറങ്ങിയ വഴി എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു.

വിവാദ മരം മുറി നടന്ന മുട്ടില്‍ സൗത്ത് വില്ലേജിലെ ആദിവാസി കോളനികളില്‍ ഉള്‍പ്പെടെയാണ് വി മുരളീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സംഘം സന്ദര്‍ശനം നടത്തിയത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, സി കെ ജാനു തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

ഡിഎഫ്ഒ ധനേഷ് കുമാറിനെ അന്വേഷണത്തില്‍ നിന്ന് മാറ്റിയതില്‍ രാഷ്ട്രീയ നേതൃത്വം ഉത്തരം പറയണമെന്നും വിവിധ മാഫിയകളുടെ സര്‍ക്കാരായി ഈ സര്‍ക്കാര്‍ മാറിയെന്നും മുരളീധരന്‍ ആരോപിച്ചു.

Top