മുട്ടില്‍ മരംമുറിക്കേസ്; റോജി അഗസ്റ്റിന്‍ മുന്‍ വനംമന്ത്രിയുടെ സ്റ്റാഫിനെ വിളിച്ചെന്ന്

തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിന്‍ മുന്‍ വനം മന്ത്രി കെ രാജുവിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചു. റോജി അഗസ്റ്റിന്‍ വിളിച്ചിരുന്നു എന്ന് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാര്‍ സമ്മതിച്ചു. മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം

ഡിഎഫ്ഒയെ മാറ്റണമെന്ന ആവശ്യമാണ് റോജി അഗസ്റ്റിന്‍ മുന്‍ വനം മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ശ്രീകുമാര്‍ പറയുന്നു

 

Top