മുട്ടില്‍ മരംമുറിക്കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതികള്‍ ഹൈക്കോടതിയില്‍

kerala hc

കൊച്ചി: വയനാട്ടിലെ മുട്ടില്‍ മരംമുറി കേസിലെ പ്രതികളായ മൂന്നു പേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവരാണ് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള അനുമതിയോടെയാണു മരം മുറിച്ചതെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്.

മരങ്ങള്‍ മുറിക്കുന്നതിന് ഫോറസ്റ്റ് അനുമതിയുണ്ടായിരുന്നു, സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതിക്ക് ഇതിന്റെ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മരംമുറിച്ചത്.

അതുകൊണ്ടുതന്നെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി. ഇത്തരത്തില്‍ നിലനില്‍ക്കാത്ത കേസായതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും പ്രതികള്‍ വാദിക്കുന്നു. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

Top