‘മുറ്റത്തെ കൊമ്പിലെ പെണ്ണേ’ ഒരു യമണ്ടന്‍ പ്രേമകഥയിലെ അടിപൊളിഗാനം കാണാം

ന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഒരു യമണ്ടന്‍ പ്രേമകഥയിലെ പുതിയ ഗാനം പുറത്തുവിട്ടു. ‘മുറ്റത്തെ കൊമ്പിലെ പെണ്ണേ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, സിയ ഉള്‍ ഹക്ക്, സുരാജ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് നാദിര്‍ഷായാണ്.

ബിബിന്‍ ജോര്‍ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി.സി നൗഫലാണ്. ഒരു റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’.

സംയുക്ത മേനോനും നിഖില വിമലുമാണ് ചിത്രത്തിലെ നായികമാര്‍. സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവരും ചിത്രത്തില്‍ അണിനിരക്കും.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് നാദിര്‍ഷയാണ്. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഏപ്രില്‍ 25ന് പ്രദര്‍ശനത്തിന് എത്തും.

Top