മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധം, ബിജെപി വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നെന്ന്‌ ലീഗ്‌

മലപ്പുറം: മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്ന് മുസ്ലിംലീഗ്.

പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ എതിര്‍ക്കുമെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.

ബില്ലിലൂടെ ബിജെപി വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുകയാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലീംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരാമര്‍ശം.

Top