‘muthugau’- trailer released

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന്റെ ആദ്യ ചിത്രമായ മുദ്ദുഗൗവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നടന്‍ വിജയകുമാറിന്റെ മകള്‍ അര്‍ത്ഥനയാണ് നായിക. ഒരു കോളേജ് പ്രണയകഥയാണ് ചിത്രം പറയുന്നത്.

സൗബിന്‍ ഷാഹിര്‍, വിജയ് ബാബു, ബൈജു, ഹരീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായാണ് വിജയ് ബാബു എത്തുന്നത്. രാഹുല്‍ രാജാണ് മുദ്ദുഗൗവിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

Top