മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് ഏപ്രില്‍ 20 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

തിരുവനന്തപുരം: രണ്ടാ ഘട്ട ലോക്ഡൗണില്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതിനാല്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ കേരളത്തിലുടനീളമുള്ള എല്ലാ ശാഖകളും 2020 ഏപ്രില്‍ 20 തിങ്കളാഴ്ച മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് മാനേജ്‌മെന്റ് അറിയിച്ചു.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി കമ്പനി എല്ലാ സേവനങ്ങളും പുനരാരംഭിക്കുകയും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിനായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

കോവിഡ് ഭീതിയെ തുടര്‍ന്ന് മെയ് മൂന്ന് വരെയാണ് രാജ്യത്ത് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

Top