എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കൈകോര്‍ക്കുന്നു

ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സുമായി കൈകോര്‍ക്കാനൊരുങ്ങി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ്. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോണ്‍ ബാംങ്കിംഗ് ഫിനാന്‍ഷ്യൽ കമ്പനിയാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇനി മുതൽ മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്കൊപ്പം എക്‌സൈഡിന്റെ ഇന്‍ഷുറന്‍സിന്റെ സേവനങ്ങൾ കൂടെ ലഭ്യമാവും.

രാജ്യത്തുട നീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വളര്‍ച്ചാ ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള സഹകരണം എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സിനും നേട്ടമാണ്. മുത്തൂറ്റ് മിനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പി.ഇ. മത്തായി, എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി നാഷണല്‍ ഹെഡ് അനന്തപത്മനാഭന്‍, നാഷണല്‍ ട്രെയിനിംഗ് ഹെഡ് ബിജോയ് ദേവ്, പി ജയദേവന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Top