മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡ് സിഇഒ ആയി പി.ഇ മത്തായി ചുമതലയേറ്റു 

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് ലിമിറ്റഡിന്റെ സിഇഒആയി പി.ഇ മത്തായി ചുമതലയേറ്റു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എയുഎമ്മില്‍ 21 ശതമാനം വളര്‍ച്ചയോടൊപ്പം ലാഭത്തില്‍ 44 ശതമാനം വര്‍ധന നേടിയ നോണ്‍ ബാങ്കിങ് ഫിനാന്‍സ് കമ്പനി (എന്‍ബിഎഫ്‌സി) കളിലൊന്നാണ് മുത്തൂറ്റ്. ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചും മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റിയും കാലോചിതമായ മാറ്റങ്ങള്‍ക്ക് വിധേയമായ കമ്പനിയാണിത്, അതിന്റെ പൈതൃകം കെട്ടിപ്പടുക്കി മുന്നോട്ട് പോകുമെന്ന് ചുമതയേറ്റ ശേഷം പി.ഇ മത്തായി പറഞ്ഞു.

പി.ഇ മത്തായി മുത്തൂറ്റ് പ്രെഷ്യസ് മെറ്റല്‍സ് കോര്‍പ്പറേഷനന്‍ സിഇഒ, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ജനറല്‍ മാനേജരായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു.

Top